ഒമ്പതാം ക്ലാസ് എൻസിഇആർടി പാഠപുസ്തകത്തിൽ എസ്‌ഐആറും; വോട്ടർ പട്ടിക ശുദ്ധീകരണ നടപടിയെന്ന് വിശദീകരണം

JUNE 26, 2026, 3:12 AM

ഡൽഹി: എൻസിഇആർടിയുടെ ഒമ്പതാം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ പ്രത്യേക സംക്ഷിപ്ത പുനഃപരിശോധന (Special Intensive Revision - SIR) ഉൾപ്പെടുത്തിയതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഭാഗത്താണ് എസ്‌ഐആറിനെക്കുറിച്ചും പരാമർശമുള്ളത്.

'Understanding Society: India and Beyond' എന്ന പാഠപുസ്തകത്തിൽ, ഇല്ലാത്തതും ഇരട്ടയായും രേഖപ്പെടുത്തിയിട്ടുള്ള വോട്ടുകൾ ഒഴിവാക്കി വോട്ടർ പട്ടിക കൃത്യമാക്കുന്ന നടപടിയാണ് എസ്‌ഐആർ എന്ന് വിശദീകരിക്കുന്നു.

പാഠപുസ്തകത്തിൽ, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നും, അർഹരായ ഒരു വോട്ടറും പട്ടികയിൽ നിന്ന് ഒഴിവാകാതിരിക്കാൻ കമ്മീഷൻ പ്രവർത്തിക്കുന്നുവെന്നും വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

അതേസമയം, എസ്‌ഐആർ നടപടിയിലൂടെ അർഹരായ വോട്ടർമാരെ ഒഴിവാക്കുകയും വോട്ട് ചോർത്താൻ ശ്രമിക്കുകയുമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിനുമുമ്പ് 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയെ (Emergency) ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. അതേ അധ്യായത്തിലാണ് എസ്‌ഐആറിനെക്കുറിച്ചുള്ള പരാമർശവും ഉൾപ്പെടുത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam