തിരുവനന്തപുരം: മലയാള സിനിമാ രംഗത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത വിലക്കുകള്‍ക്ക് തടയിടാനും സിനിമാപ്രവര്‍ത്തകരുടെ പരാതികള്‍ വേഗത്തില്‍ പരിഹരിക്കാനുമായി പുതിയ സിനിമാനയത്തിന് രൂപം നല്‍കി സര്‍ക്കാര്‍. മുന്‍ നയത്തില്‍ നിന്ന് വലിയ മാറ്റങ്ങളോടെ തയ്യാറാക്കിയിരിക്കുന്ന പുതിയ കരട് രേഖ ഉടന്‍ തന്നെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. സിനിമയുമായി ബന്ധപ്പെട്ട പ്രധാന സംഘടനകളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇനി തദ്ദേശം, വൈദ്യുതി, ടൂറിസം, വ്യവസായം എന്നീ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പുതിയ സിനിമാനയത്തിന് അന്തിമരൂപമാകും.
മേഖലയില്‍ പരാതികള്‍ ഉന്നയിക്കുന്നവരെ നിശബ്ദ പ്രചാരണങ്ങളിലൂടെ പുതിയ സിനിമകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന രീതി തടയുകയാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. ഇത്തരം അപ്രഖ്യാപിത വിലക്കുകള്‍ ഇല്ലാതാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി പ്രത്യേക പരാതിപരിഹാര സെല്‍ നിലവില്‍ വരും. കൂടാതെ സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നയരേഖയില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും മുന്‍ സര്‍ക്കാരിന്റെ കരട് നയത്തിന്റെയും പ്രധാന ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളിച്ചാണ് പുതിയ സിനിമാനയം ഒരുക്കിയിരിക്കുന്നത്.
സിനിമയ്ക്ക് വ്യവസായപദവി നല്‍കാന്‍ തീരുമാനിച്ചതോടെ നിര്‍മ്മാതാക്കള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. സിനിമ ചിത്രീകരണങ്ങള്‍ക്കുള്ള അനുമതികള്‍ വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനവും നടപ്പിലാക്കും. തിയേറ്ററുകള്‍ നേരിടുന്ന വൈദ്യുതി നിരക്കിലെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും അനുകൂലമായി പരിഗണിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
