മദ്യനയം: കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ

JUNE 25, 2026, 10:52 PM

കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വില്പനയിൽ പ്രതികരിച്ച് റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ. മദ്യനയത്തിൽ കൂടിയാലോചന ഇല്ലാതെ തീരുമാനമെടുക്കില്ലെന്ന് മന്ത്രി എ പി അനിൽകുമാർ പറഞ്ഞു.

എൽഡിഎഫ് ഭരണകാലത്തേതുപോലെ ഒരാളിൽ മാത്രം കേന്ദ്രീകരിച്ചല്ല തീരുമാനങ്ങൾ എടുക്കുന്നതെന്നും നയപരമായ കാര്യങ്ങൾ മുന്നണിയിലും പാർട്ടിയിലും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം തെറ്റാണെന്ന് തോന്നിയാൽ തിരുത്തുമെന്നും മന്ത്രി അനിൽകുമാർ വ്യക്തമാക്കി.

അതെ സമയം സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന മാറ്റാൻ സാധ്യതയില്ല. ധനബില്ലിൽ നികുതി ഘടന തുടർന്നേക്കുമെന്നാണ് വിവരം.

vachakam
vachakam
vachakam

ബില്ല് പാസായാലും വിൽപന സാധ്യമല്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്സൈസിൻ്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam