തൊടുപുഴ: മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിലേക്ക് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യണമെന്ന് കേരളത്തിന് നിർദേശം.
തമീഴ്നാട്ടിൽ വിജയ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ നയപ്രഖ്യാപനത്തിൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ടെന്നും നിലവിലുള്ള ഡാമിന്റെ സുരക്ഷ വർദ്ധിപ്പിച്ചാൽ മതിയെന്നും നിലപാടെടുത്തത് ചർച്ചയായിരുന്നു.
പിന്നാലെ മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കുകകൂടി ചെയ്തതോടെ ഇത് മുല്ലപ്പെരിയാർ പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. സംസ്ഥാന സർക്കാരും പ്രതിപക്ഷവും ഇതിൽ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര സർക്കാറിനെ സമീപിക്കുകയും ചെയ്തു.
ഇതിന് പിന്നാലെയയാണ് പുതിയ പ്രതിനിധിയെ നാമനിർദേശം ചെയ്യാൻ സംസ്ഥാന സർക്കാരിനോട് ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി നിർദേശിച്ചിരിക്കുന്നത്.
ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടേതാണ് നിർദേശം. കേരള സർക്കാർ പ്രതിനിധിയായ ടി ആർ ശിവരാജിനെ മാറ്റി ഉത്തർപ്രദേശ് പ്രതിനിധി എം എൽ ശർമ്മയെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അംഗത്തെ ഉൾപ്പെടുത്താനുള്ള തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
