ബെംഗളൂരു: കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഉമ്മർ ഫറൂഖ് എന്ന പ്രതിയെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് എൻഐഎ. ഇതോടെ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം 25 ആയി.
2022 ജൂലൈയിലായിരുന്നു ദക്ഷിണ കന്നഡയിലെ യുവമോർച്ച ജില്ല നേതാവായിരുന്ന പ്രവീൺ നെട്ടാരുവിനെ ഒരു സംഘം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയത്.ബൈക്കിലെത്തിയ അക്രമിസംഘം പ്രവീൺ നെട്ടാരുവിനെ വെട്ടിക്കൊല്ലുകയായിരുന്നു.
അതേവർഷം ഓഗസ്റ്റിൽ കേസ് എൻഐഎ ഏറ്റെടുത്തു. കേസില്‍ 21 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
