''കാലത്തിന്റെ ചുവരെഴുത്തുകൾ'' എന്ന പുസ്തകം ശ്രേഷ്ഠ ബാവ പ്രകാശനം ചെയ്തു

AUGUST 6, 2026, 1:25 AM

ന്യൂജേഴ്‌സി: യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അമേരിക്കൻ മലങ്കര അതിഭദ്രാസത്തിന്റെ 37-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ വച്ച് റവ. ഫാദർ കുരിയാക്കോസ് പുതുപ്പാടി രചിച്ച ''കാലത്തിന്റെ ചുവരെഴുത്തുകൾ'' എന്ന പുസ്തകം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രകാശനം ചെയ്തു. അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്താക്ക് ആദ്യപ്രതി നൽകിക്കൊണ്ടായിരുന്നു പ്രകാശന കർമ്മം നിർവ്വഹിച്ചത്.


ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളേയും ആത്മീയ സത്യങ്ങളേയും ക്രൈസ്തവ വിശ്വാസത്തിന്റെ വെളിച്ചത്തിൽ വായിച്ചെടുക്കുന്ന ചിന്തകളുടെ സമാഹാരമാണ് ''കാലത്തിന്റെ ചുവരെഴുത്തുകൾ'' എന്ന് ശ്രേഷ്ഠ ബാവ തന്റെ പ്രകാശന സന്ദേശത്തിൽ പറഞ്ഞു. കാലം മനുഷ്യ ജീവിതത്തിൽ എഴുതിച്ചേർക്കുന്ന സന്തോഷവും ദുഃഖവും കണ്ണീരും പ്രത്യാശയും മുറിവുകളും സൗഖ്യവും ക്ഷമയും സ്‌നേഹവും ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളുടെ പ്രധാന പ്രമേയങ്ങളാണ്.
മനുഷ്യ ജീവിതത്തിലെ സാധാരണ അനുഭവങ്ങളെ വിശുദ്ധ വേദപുസ്തകത്തിന്റെയും ക്രൈസ്തവ ആത്മീയതയുടേയും പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുള്വ ആത്മാർത്ഥമായ ശ്രമമാണ് ഈ കൃതി.

vachakam
vachakam
vachakam


ഇനിയും ധാരാളം ആത്മീയ ഗ്രന്ഥങ്ങൾ രചിക്കാൻ ഗ്രന്ഥകാരന് ദൈവം കൃപ നൽകട്ടെയെന്ന് ശ്രേഷ്ഠ ബാവ തന്റെ ആശംസാപ്രസംഗത്തിൽ പറഞ്ഞു. തദവസരത്തിൽ ഭദ്രാസന സെക്രട്ടറി റവ. ഫാദർ പോൾ തോട്ടക്കാട്ട്, ജോയിന്റ് സെക്രട്ടറി റവ. ഫാദർ ബെൽസൺ കുര്യാക്കോസ്, ട്രഷറർ സിമി ജോസഫ്, ജോയിന്റ് ട്രഷറർ ബോബി കുര്യാക്കോസ്, റവ. ഫാദർ ജേക്കബ് ജോസഫ് PhD, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വന്ദ്യ കോറെപ്പിസ്‌കോപ്പമാർ, വൈദീകർ, ശെമ്മാശ്ശന്മാർ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.


vachakam
vachakam
vachakam

വർഗീസ് പാലമലയിൽ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam