ഒന്നരമാസം മുൻപ് സുഹൃത്ത് ജീവനൊടുക്കി, ദുഃഖം സഹിക്കാനാവാതെ 15കാരി ആത്മഹത്യ ചെയ്തു 

JUNE 25, 2026, 9:24 PM

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കുളത്തുമ്മൽ താമസിക്കുന്ന സാമുവൽ ലളിതാംബിക ദമ്പതികളുടെ മകളായ അഭിയ എൽ സാം (15)ആണ് മരിച്ചത്. 

കുളത്തുമ്മല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിയയെ ഇന്നലെ രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.

അഭിയയുടെ സുഹൃത്ത് തീർഥ ഒന്നരമാസം മുൻപ് ജീവനൊടുക്കിയിരുന്നു. ഈ സംഭവത്തിൽ അഭിയ വളരെ ദുഖിതയായിരുന്നുവെന്ന് കുടുംബം പറയുന്നു. ഇതിനെ തുടർന്നുണ്ടായ മാനസിക പ്രയാസത്തെ തുടർന്നായിരിക്കാം ജീവനൊടുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

vachakam
vachakam
vachakam

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam