സെക്സ്റ്റോർഷൻ കേസുകളിൽ എഫ്.ഐ.ആർ നിർബന്ധമാക്കി കർണാടക

JUNE 25, 2026, 10:14 PM

ബെംഗളൂരു: വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ. ഇത്തരം സംഭവങ്ങളിൽ ഇരകളുടെ പരാതി ലഭിച്ചാൽ ഉടനടി എഫ്.ഐ.ആർ  രജിസ്റ്റർ ചെയ്യണമെന്ന് പോലീസിന് സർക്കാർ കർശന നിർദ്ദേശം നൽകി.

ദൃശ്യങ്ങൾ ആദ്യം പകർത്തിയത് പരസ്പര സമ്മതത്തോടെയാണെങ്കിൽ പോലും, അത് മറ്റുള്ളവർക്ക് പങ്കുവെക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് സർക്കാർ വ്യക്തമാക്കി.  ഡിജിറ്റൽ സ്വകാര്യത ശക്തമാക്കുന്നതിനും ഓൺലൈൻ അതിക്രമങ്ങൾക്ക് ഇരയാകുന്നവരെ സംരക്ഷിക്കുന്നതിനുമാണ് ഈ സുപ്രധാന തീരുമാനമെന്ന് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

സ്വകാര്യമായ ഉള്ളടക്കം നിർമ്മിക്കുന്നതിനുള്ള സമ്മതം, അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ ഉള്ള സമ്മതമായി കണക്കാക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.  സെക്സ്റ്റോർഷൻ, ബ്ലാക്ക്മെയിലിംഗ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ കർണാടകയിലുടനീളമുള്ള പോലീസ് ഉദ്യോഗസ്ഥർ ഉടനടി നിയമനടപടി സ്വീകരിക്കണമെന്ന് പുതിയ സ്റ്റാൻഡിങ് ഓർഡറിൽ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

പരാതി നൽകാൻ എത്തുന്നവരോട്, ദൃശ്യങ്ങൾ പകർത്തിയത് ഇരയുടെ സമ്മതത്തോടെയായിരുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പോലീസ് മടിക്കരുതെന്നും വൈകിപ്പിക്കരുതെന്നും പുതിയ മാർഗ്ഗനിർദ്ദേശത്തിൽ പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഭാരതീയ ന്യായ സംഹിത (BNS)-2023 ലെ വകുപ്പ് 77, ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ട്-2000 ലെ വകുപ്പുകളായ 66E, 67, 67A എന്നിവ പ്രകാരമായിരിക്കണം പോലീസ് കേസെടുക്കേണ്ടത്.  കൂടാതെ, പണം തട്ടൽ, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്തൽ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ക്രിമിനൽ ഭീഷണിക്കും പണം തട്ടലിനുമുള്ള അധിക വകുപ്പുകൾ കൂടി പ്രതികൾക്കെതിരെ ചുമത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam