നിയമസഭയിലിരുന്നു ഉറങ്ങുന്നു:   വീഡിയോയ്‌ക്കെതിരെ പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ

JUNE 25, 2026, 9:52 PM

തിരുവനന്തപുരം: നിയമസഭയിൽ ഉറങ്ങുന്നുവെന്ന് പരിഹസിച്ച് പ്രചരിക്കുന്ന വീഡിയോയ്‌ക്കെതിരെ പാറശ്ശാല എംഎൽഎ സി കെ ഹരീന്ദ്രൻ. 

എംഎൽഎ സഭയിൽ ഉറങ്ങുകയാണെന്ന തരത്തിലുള്ള ഏതാനും സെക്കന്റുകളുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് സി കെ ഹരീന്ദ്രൻ രംഗത്തെത്തിയത്.

 ഡെങ്കിപ്പനി ബാധിച്ച് ഒരാഴ്ച ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്ന് സി കെ ഹരീന്ദ്രൻ പറഞ്ഞു. വിശ്രമം ആവശ്യമായിരുന്നെങ്കിലും ബജറ്റിനെ തുടർന്നുള്ള ചർച്ചയായതിനാലാണ് സഭയിൽ പങ്കെടുത്തതെന്നും എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു. രോഗാവസ്ഥയിൽ നിന്നുള്ള ശാരീരിക ക്ഷീണം ഒരു യാഥാർത്ഥ്യമാണെന്നും അതിനെ മനുഷ്യത്വപരമായി കാണുന്നതിന് പകരം പരിഹാസത്തിനും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കുമായി ഉപയോഗിക്കുന്നത് രാഷ്ട്രീയ സംസ്‌കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു. 

vachakam
vachakam
vachakam

'ആ ദിവസം ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും പാറശ്ശാല നിയോജകമണ്ഡലവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാൽ മണിക്കൂറുകളോളം നീണ്ടുനിന്ന സഭാ നടപടികൾക്കിടയിലെ ഏതാനും നിമിഷങ്ങൾ മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിച്ചാണ് ചിലർ വിലകുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിന് ശ്രമിക്കുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ആരോഗ്യപ്രശ്‌നങ്ങളോ വ്യക്തിപരമായ ബുദ്ധിമുട്ടുകളോ ഒരിക്കലും തടസ്സമാകരുതെന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ചികിത്സയിലായിരുന്ന സാഹചര്യത്തിലും വിശ്രമം തുടരുന്നതിന് പകരം നിയമസഭയിലെത്തി ജനങ്ങളുടെ ശബ്ദമാകാൻ ഞാൻ ശ്രമിച്ചത്', സി കെ ഹരീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam