ഷിക്കാഗോ: കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് യു.എസ്. ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
വിസ്കോൺസിൽ നടന്ന വാണിജ്യ മന്ത്രിമാരുടെ ജി-20 ഉച്ചകോടി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. സ്വീകരണ ചടങ്ങിൽ പുതിയ കോൺസുൽ ജനറൽ ഓഫ് ഇന്ത്യ ഡോ. ആനന്ദ് പ്രകാശ്, യുഎസ്ഐസിഎഫ് പ്രസിഡന്റ് നിരവ് പട്ടേൽ, ഇന്ത്യൻ എൻജിനിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ്, മുൻ ഷാംബർഗ് ടൗൺഷിപ്പ് ട്രസ്റ്റി നിമേഷ ജാനി, മുൻ എഫ്ഐഎ പ്രസിഡന്റ് ബായിലാൽ പട്ടേൽ മറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുത്തു.
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ തന്റെ മറുപടി പ്രസംഗത്തിൽ ഈ അമേരിക്കൻ സന്ദർശന വേളയിൽ ഇന്ത്യയിൽ വ്യവസായം തുടങ്ങാൻ നിരവധി അമേരിക്കൻ വ്യവസായികളെ ക്ഷണിച്ചു. ഇന്ത്യയിൽ വ്യവസായം തുടങ്ങിയാലുള്ള പ്രയോജനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
കൂടുതലും ഇന്ത്യയിൽ ഡാറ്റാ സെന്ററുകൾ തുടങ്ങുന്ന ചർച്ചകളാണ് നടന്നത്. ഇന്ത്യയിൽ ഐ.ഐ.ടി, ഐ.ഐ.എം, മറ്റു പ്രമുഖ കോളേജുകളിൽ നിന്ന് ഗ്രാജുവേറ്റ് ചെയ്യുന്ന എൻജിനിയേഴ്സ്, മറ്റു സ്കിൽഡ് ലേബർ വളരെ സുലഭമാണ്.
ഭൂമി വളരെ കുറഞ്ഞ വിലയിൽ ലഭിക്കും, മറ്റു രാജ്യങ്ങളെ താരതമ്യം ചെയ്യുകയാണെങ്കിൽ ഇലക്ട്രിസിറ്റിക്ക് വളരെ വില കുറവാണ്. യുവാക്കൾക്ക് ജോലി ലഭിക്കാൻ ഒരു ലക്ഷം കോടി രൂപയാണ് റിസേർച്ച് & ഡെവലപ്പ്മെന്റിനും രണ്ടു ലക്ഷം കോടി രൂപ, എംപ്ലോയ്മെന്റ് ജനറേഷൻ, സ്കിൽ ഡവലപ്പ്മെന്റ്, ഇന്റേൺഷിപ്പ് പ്രോഗ്രാം എന്നിവയ്ക്കു മാറ്റിവച്ചിരിക്കുന്നത്.
പുതിയ സ്റ്റാർട്ട്അപ്പ് കമ്പനികൾക്ക് പ്രത്യേക ഹെൽപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്. വാണിജ്യമന്ത്രിമാരുടെ ജി-20 ഉച്ചകോടിയിൽ മുഖ്യവിഷയം ചർച്ചയായത് ഇന്ത്യൻ പ്രൊഡക്ട്സിന് ചുമത്തുന്ന താരിഫാണ്. അത് കുറയണം എന്ന ആവശ്യം അദ്ദേഹം ഉന്നയിക്കുകയുണ്ടായി.
അമേരിക്കയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി തങ്ങളുടെ മാതൃരാജ്യത്തിന് നൽകുന്ന എല്ലാവിധ സംഭാവനകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
