ചെന്നൈ: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് നേതൃത്വം നൽകി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിലെ മറീന ബീച്ചിൽ നടന്ന 'Start Run, Stop Drugs' എന്ന പേരിലുള്ള കൂട്ടയോട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രിയും ഓട്ടത്തിൽ പങ്കാളിയായി.
ട്രാക്‌സ്യൂട്ടും സ്നീക്കറും സൺഗ്ലാസും ധരിച്ചെത്തിയ വിജയ്, നൂറുകണക്കിന് ആളുകൾക്കൊപ്പം ആറു കിലോമീറ്റർ ദൂരം ഓടിയത് പരിപാടിയുടെ പ്രധാന ആകർഷണമായി.
തൗസൻഡ് ലൈറ്റിൽ നിന്ന് മറീന ബീച്ച് വരെയായിരുന്നു കൂട്ടയോട്ടം. ലഹരിയെ ഉപേക്ഷിക്കൂ എന്ന സന്ദേശം ബോധവത്കരണ ബോർഡിൽ വിജയ് രേഖപ്പെടുത്തിയിരുന്നു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം പങ്കെടുത്തവർക്ക് ചൊല്ലിക്കൊടുത്തു.
തമിഴ്നാട് കായികമന്ത്രി ആദവ് അർജുന്‍ ഉൾപ്പെടെ നിരവധി മന്ത്രിമാരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് പിന്നാലെ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ, യുവാക്കളുടെ ഭാവി സംരക്ഷിക്കാനും കുറ്റകൃത്യങ്ങൾ കുറയ്ക്കാനും ലഹരിമുക്ത തമിഴ്നാട് സൃഷ്ടിക്കാനും ബോധവത്കരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു.
വിദ്യാഭ്യാസം, കായികം, നൈപുണ്യ വികസനം എന്നിവയിലൂടെ യുവാക്കളെ സജീവമാക്കുകയും, കർശനമായ നിയമനടപടികളും സമൂഹത്തിന്റെ കൂട്ടായ ഇടപെടലും ഉറപ്പാക്കുകയും ചെയ്താൽ ലഹരിവസ്തുക്കളെ സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
