ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം: നിയന്ത്രണംവിട്ട ബസ് ഇടിച്ച് വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

AUGUST 3, 2026, 9:03 PM

പുതുക്കാട്: ഡ്രൈവര്‍ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് പാതയോരത്തെ കടയിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധു (48) ആണ് അപകടത്തില്‍ മരിച്ചത്.

ദേശീയപാതയില്‍ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. മകളെ യാത്രയാക്കാനായി എത്തിയ സിന്ധു, ശേഷം തന്റെ സ്‌കൂട്ടറിനടുത്തേക്ക് മടങ്ങിപ്പോകുന്നതിനിടെയാണ് വേഗതയിലെത്തിയ ബസ് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. റോഡരികിലെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് ബസ് ഒടുവില്‍ നിന്നത്.

പുതുക്കാട് ഡിപ്പോയില്‍ നിന്നു ചാലക്കുടിയിലേക്ക് പോകാനായി സര്‍വീസ് ആരംഭിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് ഡ്രൈവര്‍ സ്റ്റിയറിങ്ങിലേക്ക് കുഴഞ്ഞുവീണു കിടക്കുന്ന നിലയിലായിരുന്നുവെന്ന് പ്രദേശവാസികളായ ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ഡ്രൈവറായ എറണാകുളം പുത്തന്‍കുരിശ് വടവുകോട് സ്വദേശി സി.കെ. ബാബുവിനെ ഉടന്‍തന്നെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അപകടസമയം ബസില്‍ ഒരു യാത്രക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരിച്ച സിന്ധുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. മക്കള്‍: ആന്‍മരിയ, ആരോണ്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam