കോഴിക്കോട്: താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന് വധഭീഷണി. ഊമക്കത്തിലൂടെയാണ് വധഭീഷണി എത്തിയത്. കത്ത് താമരശ്ശേരി പൊലീസിന് കൈമാറി.
ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ അബ്ദുൽ റഷീദ് എന്നയാളാണ് കത്തയച്ചത്. ഈരാറ്റുപേട്ടയിലെ വിലാസത്തിലാണ് കത്ത്.
താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയൽ.
ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമർശങ്ങൾ. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല പരാമർശങ്ങളെന്നാണ് പൊലീസ് നൽകുന്ന വിവരം. സമുദായ സ്പര്‍ദയടക്കം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സമുദായത്തിനെതിരായിട്ടാണ് ഭീഷണി കത്തെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
