ഡാളസ് സിറ്റിവൈഡ് കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ; പാസ്റ്റർ അനീഷ് കൊല്ലം മുഖ്യപ്രഭാഷകൻ

JULY 15, 2026, 6:25 AM

ഡാളസ്: ഡാളസ് സിറ്റി വൈഡ് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ആഗസ്റ്റ് 21 മുതൽ 23 വരെ (വെള്ളി മുതൽ ഞായർ വരെ) മെസ്‌കീറ്റിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ 40-ാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്‌മോൾ, ഡോ. സൂസൻ തോമസ് (ബഹ്‌റൈൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും.

ആഗസ്റ്റ് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 6:00 മണിക്ക് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും. ആഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 10:00 മണിക്ക് ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിന്റെ നാല്പതാം വാർഷികാഘോഷം നടക്കും.

vachakam
vachakam
vachakam

ഉച്ചയ്ക്ക് 2:00 മണിക്ക് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും (Men's Fellowship) അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും (Women's Fellowship) ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം 6:00 മണിക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9:00 മണിക്ക് സംയുക്ത ആരാധന ആരംഭിക്കും.

മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് 214-223-1194, 214-334-6962, 469-363-5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റായ www.dallasctiywide.org സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.

ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

രാജൂ തരകൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam