തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസലറെയും സിൻഡിക്കറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. അസിസ്റ്റന്റ് നിയമന പരീക്ഷയിൽ അട്ടിമറി നടത്തി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം തയാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് അപേക്ഷ നൽകും.
കേസിലെ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസ് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോവൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് കേസിലെ പ്രതികൾ.
സിൻഡിക്കറ്റ് അംഗമായിരുന്ന ബി.എസ്. രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളിയിരുന്നു. വർഷങ്ങൾക്കുശേഷം കേസ് വീണ്ടും നടപടികളിലേക്ക് കടക്കുന്നതോടെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം നിർണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
