ആലപ്പുഴ ചാരുംമൂട് ഇടക്കുന്നത്ത് ഭാര്യമാതാവിനെ യുവാവ് കുത്തികൊന്നു

OCTOBER 23, 2026, 10:52 PM

 ആലപ്പുഴ: ആലപ്പുഴ ചാരുംമൂട് ഇടക്കുന്നത്ത് ഭാര്യാമാതാവിനെ മരുമകൻ കുത്തിക്കൊലപ്പെടുത്തി. ഇടക്കുന്നം സ്വദേശിനിയായ ജയകുമാരി (63) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് ശേഷം പ്രതിയായ ആലപ്പുഴ സ്വദേശി ജോജി ജോസഫ് ഒളിവിൽ പോയി.

 ശനിയാഴ്ച പുലർച്ചെ  (ഒക്ടോബർ 24-ാം തീയതി)  4 മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. പ്രതിയായ ജോജി ജോസഫും ഭാര്യയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം പുലർച്ചെയും ഇവർ തമ്മിൽ തർക്കമുണ്ടായി.

 തർക്കത്തിനിടയിൽ മകളെ ആക്രമിക്കാൻ ശ്രമിച്ച ജോജിയിൽ നിന്നും മകളെ രക്ഷിക്കാൻ ഇടയിൽ കയറിയപ്പോഴാണ് ജയകുമാരിക്ക് കുത്തേൽക്കുന്നത്. കുത്തേറ്റ ജയകുമാരി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയായ ജോജി ജോസഫ് നിലവിൽ ഒളിവിലാണ്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam