കേംബ്രിഡ്ജ് (ഒന്റാറിയോ): ഐഒസി കാനഡ കേരള ചാപ്റ്റർ ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 17 ശനിയാഴ്ച കേംബ്രിഡ്ജിലെ ഷട്ടിൽ പ്രോ ബാഡ്മിന്റൺ കോർട്ടിൽ ആവേശകരമായി നടന്നു. മുപ്പത് ടീമുകൾ പങ്കെടുത്ത ഡബിൾസ് ടൂർണമെന്റ് മികച്ച സംഘാടനവും വാശിയേറിയ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.
രാവിലെ 10.45ന് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് സിനിൽ സാം അധ്യക്ഷത വഹിച്ചു. കിച്ചനർ സൗത്ത്-ഹെസ്പലർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗം ഡോ. മാറ്റ് സ്‌ട്രോസ് (MP) ടൂർണമെന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വാട്ടർലൂ റീജിയണൽ പോലീസ് സർവീസിലെ ഇൻസ്‌പെക്ടർ ആരോൺ മത്തിയാസ് ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. ടൂർണമെന്റിന്റെ മെഗാ സ്‌പോൺസർ അലക്‌സ് അലക്‌സാണ്ടർ ആദ്യ സെറിമോണിയൽ സ്മാഷ് നിർവഹിച്ചു.
ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റി ജനറൽ സെക്രട്ടറി അശ്വിൻ ബേബി സ്വാഗതവും, ട്രഷറർ ജിബിൻ തോമസ് നന്ദിയും രേഖപ്പെടുത്തി.
ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ മുൻ പ്രസിഡന്റ് റിനിൽ മാക്കോരം, ഐഒസി കാനഡ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് ജോജു അഗസ്റ്റിൻ, ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ട്രഷറർ സോണി എം. നിധിരി, ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ടിറ്റോ ദേവസ്യ, ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റി വൈസ് പ്രസിഡന്റ് സുനു പൈ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
ആവേശകരമായ ഫൈനൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മിർസ റസാഖ്-പ്രണവ് സതീഷ് സഖ്യം ചാമ്പ്യന്മാരായി. അരവിന്ദ്-അരുൺ സഖ്യം രണ്ടാം സ്ഥാനവും ജോസഫ് ലീ-ദീപ്‌സിമർ സിംഗ് സഖ്യം മൂന്നാം സ്ഥാനവും അലക്‌സ് സ്റ്റീഫൻ-ഡിനോ ബജ്രാമോവിച്ച് സഖ്യം നാലാം സ്ഥാനവും കരസ്ഥമാക്കി.
ചാമ്പ്യന്മാർക്കുള്ള ട്രോഫിയും മെഡലുകളും ഐ.ഒ.സി കാനഡ കേരള ചാപ്റ്റർ ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റി പ്രസിഡന്റ് സിനിൽ സാമും ജനറൽ സെക്രട്ടറി അശ്വിൻ ബേബിയും ചേർന്ന് സമ്മാനിച്ചു. ചാമ്പ്യന്മാർക്കുള്ള ക്യാഷ് പ്രൈസ് മെഗാ സ്‌പോൺസറായ റീമാക്‌സിന്റെ അലക്‌സ് അലക്‌സാണ്ടർ സമ്മാനിച്ചു.
ഐ.ഒ.സി കാനഡ, കേരള ചാപ്റ്റർ, ഒന്റാറിയോ പ്രൊവിൻസ് കമ്മിറ്റി എന്നിവയുടെ ഭാരവാഹികളും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ടൂർണമെന്റിന്റെ സ്‌പോൺസർമാരും മാധ്യമ സുഹൃത്തുക്കളും വിവിധ സംഘടനാ പ്രതിനിധികളും കായികപ്രേമികളും ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ആദ്യ സീസണിന്റെ വിജയത്തുടർച്ചയായി, മലയാളി സമൂഹത്തിനപ്പുറം കാനഡയിലെ വിവിധ കമ്മ്യൂണിറ്റികളിലേക്കും സൗഹൃദത്തിന്റെയും കായിക ഐക്യത്തിന്റെയും സന്ദേശമെത്തിച്ച്, കൂടുതൽ ജനപങ്കാളിത്തത്തോടെ ഉമ്മൻചാണ്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ രണ്ടാം സീസണും വൻ വിജയമായി സമാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
