തിരുവനന്തപുരം: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികൾക്കായി ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ.
എസ്എംഎ ബാധിതരായ കുട്ടികൾക്കായി, സുപ്രിംകോടതി പോലും അംഗീകരിച്ച ഇന്ത്യൻ നിർമിത മരുന്നുമായി മുന്നോട്ടുപോകുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരനും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് വിവാദങ്ങൾക്കിടയിൽ സർക്കാരിന്റെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തിയത്.
ഇന്ത്യൻ കമ്പനിയെ ആശ്രയിച്ചതോടെ മരുന്ന് വില ആറ് ലക്ഷത്തിൽ നിന്ന് പതിനയ്യായിരം രൂപയായി കുറഞ്ഞുവെന്നും ഗുണനിലവാരത്തിൽ യാതൊരു ആശങ്കയുമില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. അതേസമയം ചില ചാനലുകളിൽ വാർത്ത വന്നതാണ് ആശങ്കക്ക് കാരണമെന്നും വിദേശ മരുന്ന് കമ്പനികൾ ചിലപ്പോൾ വാർത്തക്ക് പിന്നിൽ ഉണ്ടാവുമെന്നും ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി.
സർക്കാറിനെതിരെ വാർത്താസമ്മേളനം നടത്തിയ മുൻ ആരോഗ്യ മന്ത്രിമാരെയും മുരളീധരൻ വിമർശിച്ചിരുന്നു. സ്വന്തം പാർട്ടിക്കാർക്ക് വേണ്ടാത്ത വനിതകൾ ഇന്നലെ ഒരുമിച്ച് വന്നിരുന്നു എന്നായിരുന്നു പ്രതികരണം.അതിൽ ഒരു മന്ത്രിയുടെ കാലത്താണ് അണുബാധയുണ്ടായി കുട്ടികൾ മരിച്ചത്. മറ്റൊരു മന്ത്രിയുടെ കാലത്താണ് നിപ്പയിൽ മനുഷ്യർ മരിച്ചത്. മറ്റൊരു മന്ത്രി കിട്ടാത്ത അടി കിട്ടിയെന്ന് നുണ പറഞ്ഞവരാണെന്നും മന്ത്രി പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
