ദില്ലി: മന്ത്രിസഭാ യോഗത്തിൽ മന്ത്രിമാർ വിമർശനം ഉയർത്തിയെന്ന വാർത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.
ഒരുപാട് തർക്കങ്ങൾ ഉണ്ടായി. ഇത് വിധേയരുടെ ക്യാബിനറ്റ് അല്ല. പിണറായിയുടെ ക്യാബിനറ്റ് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭാസ ബിൽ ആണ് ചർച്ചയായത്. പിണറായിയുടെ കാലത്ത് എത്ര ചർച്ച നടന്നു. തർക്കം നടന്നു പക്ഷേ എല്ലാത്തിലും തീരുമാനമായി.
വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാൽ തള്ളിപ്പറയില്ല. കേൾക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയിട്ട് ആറു മാസമായി. ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാനായി. ഒരുപാട് ക്ഷേമ പദ്ധതികൾ നടപ്പാക്കി. പ്രിയദർശനി, വയോജന വകുപ്പ് നേട്ടങ്ങൾ. കിഫ്ബിയെ കുറിച്ചുള്ള പഠനം നടത്തി. മിഷൻ സമുദ്രയ്ക്കായി നിയമം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ തർക്കം സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ബന്ധപ്പെട്ട വാർത്തകൾ പച്ചക്കള്ളമാണ്. തെറ്റായ വാർത്തയാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി നടപ്പാക്കുന്നു എന്ന് വാർത്ത. ജിഎൻഎ കരാറിൽ നിന്ന് പിൻവാങ്ങി എന്ന് വാർത്ത, കരാർ കൊടുത്തിട്ടില്ലല്ലോ. ജിഎൻഎ കരാറിൽ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദില്ലിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
