ആസിയാൻ കരാറിന്റെ 17 വർഷങ്ങൾ: വ്യാപാര നേട്ടങ്ങളും കർഷകന്റെ കണ്ണീരും പിന്നെ 2027ലെ പ്രതീക്ഷകളും

NOVEMBER 18, 2026, 7:56 AM

കിഴക്കനേഷ്യൻ രാജ്യങ്ങളുമായുള്ള വാണിജ്യനയതന്ത്ര ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ ഒപ്പുവെച്ച ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായിട്ട് 17 വർഷം പിന്നിടുകയാണ്.

2009 ഓഗസ്റ്റിൽ ബാങ്കോക്കിൽ വെച്ച് ഒപ്പുവെക്കുകയും 2010 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വരികയും ചെയ്ത ഈ കരാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും, പ്രത്യേകിച്ച് കേരളത്തിന്റെ കാർഷിക മേഖലയിലും വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. തൊണ്ണൂറുകളിൽ ഇന്ത്യ ആവിഷ്‌കരിച്ച 'ലുക്ക് ഈസ്റ്റ് പോളിസി'യുടെ  സ്വാഭാവിക തുടർച്ചയായിരുന്നു ആസിയാൻ കരാർ.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാനുമായി ചരക്ക് വ്യാപാരത്തിൽ ഇറക്കുമതി തീരുവ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരിക എന്നതായിരുന്നു കരാറിന്റെ കാതൽ. കയറ്റുമതി വർദ്ധിപ്പിക്കാനും, ആഗോള വിപണിയിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ ഇടം നേടാനും ഇത് സഹായിക്കുമെന്ന് അന്നത്തെ ഭരണകൂടം വിലയിരുത്തി.

vachakam
vachakam
vachakam

17 വർഷം കൊണ്ടുണ്ടായ നേട്ടങ്ങളും കോട്ടങ്ങളും

കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വലിയ വർദ്ധനവുണ്ടായി. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് 128.38 ബില്യൺ ഡോളറിലേക്ക് ഉയർന്നു. ഇന്ത്യയുടെ ആകെ ആഗോള വ്യാപാരത്തിന്റെ 10.55 ശതമാനവും ഇപ്പോൾ ആസിയാൻ രാജ്യങ്ങളുമായാണ്. വിവരസാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ്, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി വർദ്ധിച്ചു.

ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാനും, 'ആക്ട് ഈസ്റ്റ് പോളിസി'യിലൂടെ കിഴക്കൻ രാജ്യങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം ഉറപ്പിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.

vachakam
vachakam
vachakam

എന്നാൽ ഈ കരാർ വഴി ഇന്ത്യയ്ക്ക് ഗുണകരമായി എന്നതിനേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കിയത് ആസിയാൻ രാജ്യങ്ങ ളാണ്. 2025-26 കണക്കുകൾ പ്രകാരം ഇന്ത്യയുടെ കയറ്റുമതി 38.41 ബില്യൺ ഡോളർ മാത്രമായിരുന്നപ്പോൾ, ഇറക്കുമതി 89.96 ബില്യൺ ഡോളറായി കുതിച്ചുയർന്നു. ഇതോടെ വ്യാപാരക്കമ്മി 51.55 ബില്യൺ ഡോളറായി വർദ്ധിച്ചു.

ഇന്ത്യ 80 ശതമാനത്തോളം ഉൽപ്പന്നങ്ങളുടെ തീരുവ കുറച്ചപ്പോൾ, വിയറ്റ്‌നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ സ്റ്റീൽ, ഓട്ടോമൊബൈൽ, ടെക്‌സ്‌റ്റൈൽ മേഖലകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ തുടർന്നു.

കേരളത്തിലെ കർഷകരുടെ ദുരിതങ്ങൾ

vachakam
vachakam
vachakam

ആസിയാൻ കരാറിന്റെ ഏറ്റവും വലിയ പ്രഹരമേറ്റത് കേരളത്തിലെ നാണ്യവിള കർഷകർക്കാണ്. ആസിയാൻ രാജ്യങ്ങളുടെയും കേരളത്തിന്റെയും ഭൂപ്രകൃതിയും കാർഷിക വിളകളും സമാനമായതാണ് തിരിച്ചടിയായത്. 

റബ്ബർ മേഖലയിലെ തകർച്ച: മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് റബ്ബർ ഇറക്കുമതി ചെയ്തതോടെ ആഭ്യന്തര വിപണിയിൽ റബ്ബർ വില കൂപ്പുകുത്തി. സംസ്ഥാനത്തെ റബ്ബർ ഉൽപ്പാദനം 10 ലക്ഷം ടണ്ണിൽ നിന്ന് ഗണ്യമായി കുറയുകയും ലക്ഷക്കണക്കിന് ചെറുകിട കർഷകർ കടക്കെണിയിലാവുകയും ചെയ്തു.

വിയറ്റ്‌നാമിൽ നിന്നുള്ള വിലകുറഞ്ഞ കുരുമുളക് ഇറക്കുമതി (പലപ്പോഴും ശ്രീലങ്ക വഴി വളഞ്ഞ വഴികളിലൂടെ) കേരളത്തിലെ കുരുമുളക് കർഷകരുടെ നട്ടെല്ലൊടിച്ചു. കാപ്പി, തേയില, ഭക്ഷ്യ എണ്ണ (പാം ഓയിൽ) എന്നിവയുടെ ഇറക്കുമതി നാളികേര കർഷകരെയും തോട്ടം മേഖലയെയും പ്രതിസന്ധിയിലാക്കി.

മനില ഉച്ചകോടി  നൽകുന്ന സൂചനകൾ

ഫിലിപ്പീൻസിലെ മനിലയിൽ വെച്ച് നടക്കുന്ന 23ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയും 21-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഈ ഉച്ചകോടിയിലെ പ്രധാന തീരുമാനങ്ങൾ താഴെ പറയുന്നവയാണ്:

ഇന്ത്യ നേരിടുന്ന ഭീമമായ വ്യാപാരക്കമ്മി പരിഹരിക്കുന്നതിനായി നിലവിലെ ചരക്ക് വ്യാപാര കരാർ അടിയന്തരമായി പരിഷ്‌കരിക്കണമെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു. ഇതിനായുള്ള ചർച്ചകൾ വേഗത്തിലാക്കാൻ ഉച്ചകോടിയിൽ ധാരണയായി.

2026 'ഇന്ത്യആസിയാൻ സമുദ്ര സഹകരണ വർഷമായി' ആചരിക്കുന്നതിന്റെ ഭാഗമായി ദീർഘകാല സമുദ്ര സുരക്ഷാ പദ്ധതികൾക്കും, സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സംയുക്ത നീക്കങ്ങൾക്കും ഉച്ചകോടി രൂപം നൽകി. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക് സൗജന്യ ഇവിസ  നൽകാനും, ഇന്ത്യയുടെ യു.പി.ഐ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ മേഖലയിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമായി.

2027ലെ സമ്മേളനങ്ങളും ഇന്ത്യയുടെ നേതൃത്വവും

ഇന്ത്യ-ആസിയാൻ നയതന്ത്ര ബന്ധത്തിന്റെ 35-ാം വാർഷികം ആഘോഷിക്കുന്ന 2027 ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാന വർഷമാണ്. 2027ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പ്രധാന അന്താരാഷ്ട്ര വേദികൾ ആസിയാൻ സഹകരണത്തിന് പുതിയ ദിശാബോധം നൽകും:

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആഗോള മാധ്യമവിനോദ ഉച്ചകോടിയായ 'വേവ്‌സ് 2027'ൽ ആസിയാൻ രാജ്യങ്ങൾക്കായി പ്രത്യേക 'ക്രിയേറ്റീവ് പാർട്ണർഷിപ്പ് പവലിയൻ' ഒരുക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. 2027ൽ മുംബൈയിൽ വെച്ച് നടക്കുന്ന പ്രഥമ ക്വാഡ് ബിസിനസ് ഫോറം ഇന്തോ-പസഫിക് മേഖലയിലെയും ആസിയാൻ രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾക്ക് വലിയ ഉണർവ് നൽകും.

2027ഓടെ AITIGA കരാർ പരിഷ്‌കരണം പൂർത്തിയാകമ്പോൾ, ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ സെൻസിറ്റീവ് ലിസ്റ്റിൽ കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താനും, ഇറക്കുമതി മാനദണ്ഡങ്ങൾ കർശനമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചുരുക്കത്തിൽ, കഴിഞ്ഞ 17 വർഷത്തെ അനുഭവപാഠങ്ങളിൽ നിന്ന് ഉൾക്കൊണ്ട്, വ്യാപാരക്കമ്മി നികത്താനും കർഷകരുടെ കണ്ണീരൊപ്പാനും സാധിക്കുന്ന തരത്തിൽ ആസിയാൻ കരാറിനെ പുനർനിർമ്മിക്കാനുള്ള നയതന്ത്ര നീക്കങ്ങളിലാണ് ഇന്ത്യ ഇന്ന്.

ആസിയാൻ കരാർ: കേരളം നേരിട്ട തിരിച്ചടികൾ (ഒറ്റനോട്ടത്തിൽ)

  • റബ്ബർ വിലയിടിവ്: കരാറിന് മുൻപ് കിലോയ്ക്ക് 245 രൂപ വരെ ഉയർന്നിരുന്ന റബ്ബർ വില, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചതോടെ 110-130 രൂപ നിലവാരത്തിലേക്ക് കൂപ്പുകുത്തി.
  • ഉൽപ്പാദനത്തിലെ ഇടിവ്: പ്രതിവർഷം 10 ലക്ഷം ടണ്ണായിരുന്ന കേരളത്തിന്റെ റബ്ബർ ഉൽപ്പാദനം 67 ലക്ഷം ടണ്ണായി ചുരുങ്ങി. ലക്ഷക്കണക്കിന് ചെറുകിട കർഷകർ ടാപ്പിംഗ് ഉപേക്ഷിക്കാൻ നിർബന്ധിതരായി.
  • കുരുമുളക് പ്രതിസന്ധി: വിയറ്റ്‌നാമിൽ ഹെക്ടറിന് 1.2 ടണ്ണും ഇന്തോനേഷ്യയിൽ 2.3 ടണ്ണും കുരുമുളക് ഉൽപ്പാദിപ്പിക്കമ്പോൾ കേരളത്തിൽ ഇത് കേവലം 320380 കിലോ മാത്രമാണ്. കുറഞ്ഞ വിലയ്ക്കുള്ള ഇറക്കുമതി കേരളത്തിലെ കുരുമുളക് വിപണിയെ തകർത്തു.
  • നാളികേരവും തോട്ടം മേഖലയും: പാം ഓയിൽ ഇറക്കുമതി തീരുവ കുറച്ചത് നാളികേര കർഷകരെയും, കാപ്പിതേയില ഇറക്കുമതി ഹൈറേഞ്ച് മേഖലയിലെ കർഷകരെയും കടുത്ത കടക്കെണിയിലാക്കി.

23-ാമത് ഇന്ത്യആസിയാൻ ഉച്ചകോടി: നേട്ടങ്ങളും പ്രഖ്യാപനങ്ങളും

  1. സമുദ്ര സുരക്ഷാ പദ്ധതി (Maritime Cooperation): 2026 'സമുദ്ര സഹകരണ വർഷമായി' ആചരിക്കുന്നതിന്റെ ഭാഗമായി തീരദേശ സംരക്ഷണം, സമുദ്ര ഗവേഷണം, നാവികരുടെ സുരക്ഷ എന്നിവയ്ക്കായി ദീർഘകാല കർമ്മപദ്ധതിക്ക് രൂപം നൽകി.
  2. സൗജന്യ ഇ-വിസ: വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകാൻ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഇന്ത്യ സൗജന്യ ഇ-വിസ പ്രഖ്യാപിച്ചു.
  3. സൈബർ സുരക്ഷയും ബഹിരാകാശവും: ഓൺലൈൻ തട്ടിപ്പുകൾ തടയാൻ സംയുക്ത സൈബർ ഫോറൻസിക് പരിശീലന പരിപാടിയും, യുവപ്രതിഭകൾക്കായി 'ആസിയാൻ-ഇന്ത്യ സ്‌പേസ് ഹാക്കത്തണും' പ്രഖ്യാപിച്ചു.
  4. ദുരന്തനിവാരണവും ആണവോർജ്ജവും: പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാൻ സാറ്റലൈറ്റ് വിവരങ്ങൾ പങ്കുവെക്കുന്നതിനും, സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജ സാങ്കേതികവിദ്യ കൈമാറുന്നതിനും ധാരണയായി.
  5. യുവജനവിദ്യാഭ്യാസ പങ്കാളിത്തം: നളന്ദ സർവ്വകലാശാലയിൽ ആസിയാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ സ്‌കോളർഷിപ്പുകളും, 'യൂത്ത് കണക്ട്' പരിപാടികളും നടപ്പിലാക്കും.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam