നിർണായക വഴിത്തിരിവ്; ഗ്യാനേഷ് കുമാറിനെതിരെ  മൊഴി നൽകാൻ തയ്യാറെന്ന് ലീയുടെ സുഹൃത്ത്

OCTOBER 23, 2026, 11:10 PM

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കുമെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു, ഇപ്പോഴിതാണ് മറ്റൊരു നിർണ്ണായകമായ വഴിത്തിരിവുണ്ടായിരിക്കുകയാണ്.  മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീ ജീവനൊടുക്കിയ സംഭവത്തിൽ ഗ്യാനേഷിനെതിരെ മൊഴി നൽകാൻ തയ്യാർ എന്ന് അദ്ദേഹത്തിൻറെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചു. 

കേരളത്തിൽ 2006 ൽ നടന്ന സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ ഗ്യാനേഷ് കുമാറിനെതിരെ പ്രാഥമിക അന്വേഷണത്തിൽ രജിസ്റ്റർ ചെയ്ത കേസാണ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

അങ്കമാലി-തിരുവനന്തപുരം എം.സി. റോഡ് വികസനത്തിന് കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയുടെ എഞ്ചിനിയർ ലീ സീ ബീൻ ആത്മഹത്യചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടൽ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പഴയ കെഎസ്ടിപി കേസിൽ വീണ്ടും അന്വേഷണം നടത്താനുള്ള നീക്കം. കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിലാണ് ആഭ്യന്തര വകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്.

vachakam
vachakam
vachakam

ഗ്യാനേഷ് കുമാർ ലീ യെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് സുഹൃത്തിൻറെ മൊഴി. ബെൽ കമ്പനിയുടെ മുൻ ജീവനക്കാരനാണ് ഗ്യാനേഷിനെതിരെ മൊഴി നൽകാമെന്ന് പറഞ്ഞിരിക്കുന്നത്. ലീ യുടെ കമ്പനിക്കൊപ്പം കെഎസ്ടിപി കരാർ ഏറ്റെടുത്ത കമ്പനിയാണ് ബെൽ.



vachakam
vachakam
vachakam

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam