കണ്ണൂർ: വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെ പാർട്ടിയുമായി അകൽച്ചയിലായ പി.പി. ദിവ്യയെ അനുനയിപ്പിക്കാൻ സി.പി.ഐ.എം. കേന്ദ്രനേതൃത്വം ഇടപെടൽ തുടങ്ങി. കേന്ദ്രകമ്മിറ്റിക്ക് ദിവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
കേന്ദ്രനേതൃത്വത്തിലെ മുതിർന്ന നേതാക്കൾ ദിവ്യയുമായി ഫോണിൽ സംസാരിച്ചു. സി.പി.ഐ.എമ്മിലെ ചില നേതാക്കൾക്കെതിരെ ഉൾപ്പെടെ ഉന്നയിച്ച വിഷയങ്ങളാണ് അവർ നൽകിയ പരാതിയിലുള്ളത്.
നേരത്തേ, പാർട്ടിയിൽ നിന്ന് അകലുന്നു എന്ന സൂചന നൽകിക്കൊണ്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി.പി. ദിവ്യ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ചില വേർപിരിയലുകൾ നഷ്ടങ്ങളല്ല, മറിച്ച് പുതിയ വഴികളിലേക്കുള്ള തുടക്കങ്ങളാകാം എന്നായിരുന്നു ആ പോസ്റ്റിലെ പ്രധാന പരാമർശം.
തുടർന്ന്, കാർട്ടൺ കമ്പനിക്ക് കരാറുകൾ നൽകിയതിൽ അഴിമതിയുണ്ടെന്ന കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക അന്വേഷണത്തെ സ്വാഗതം ചെയ്തും ദിവ്യ പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
