ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ഉൾപ്പെടെ 21 പേരാണ് പട്ടികയിലുള്ളത്.
സംസ്ഥാന ധനമന്ത്രി രാമേശ്വർ ഉറാഉൺ, മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ അടക്കം 21 സ്ഥാനാർഥികൾ പട്ടികയിലുണ്ട്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരും മറ്റ് മുതിർന്ന നേതാക്കളും ഉൾപ്പെട്ട കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെ യോഗം നേരത്തേ സ്ഥാനാർഥി നിർണയം ചർച്ച ചെയ്തിരുന്നു.
ലോഹർദഗ സീറ്റിൽ നിന്നാണ് ധനമന്ത്രി രാമേശ്വർ ഒറാവോൺ മത്സരിക്കുന്നത്. ത്രിപുര, ഒഡീഷ, നാഗാലാൻഡ് സംസ്ഥാനങ്ങളുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവായ അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിൽ നിന്ന് ജനവിധി തേടും.
ഗോത്രവർഗ മേഖലയിലുള്ള മന്ദർ മണ്ഡലത്തിൽ നിലവിൽ എംഎൽഎയായ ശിൽപ്പി നേഹ ടിർക്കിക്ക് വീണ്ടും അവസരം നൽകിയിട്ടുണ്ട്. നവംബർ 13-നും 20-നും രണ്ട് ഘട്ടങ്ങളിലായാണ് ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്