ചെറുകുന്ന്: കൂട്ടുകാരോടൊപ്പം റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി വിദ്യാർഥി മരിച്ചു. ചെറുകുന്ന് കട്ടക്കുളത്തെ ഫെലിൻ ഫ്രെഡറിക് (16) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി 10.50-നായിരുന്നു സംഭവം. ചെറുകുന്ന് ചിടങ്ങീലിൽ ഒരു ക്ലബിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന കലാപരിപാടിക്ക് പോയതായിരുന്നു ഫെലിൻ ഫ്രെഡറിക്. മംഗളൂരുവിലേക്കുള്ള വന്ദേഭാരതാണ് തട്ടിയത്.
സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂട്ടുകാർ പരിപാടി നടക്കുന്ന സ്ഥലത്തുചെന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
