പിന്നിൽ ആരുടെ ബുദ്ധി? ചേരാനല്ലൂർ അപകടത്തിലെ പ്രതിയായ 17കാരൻ ഇൻസ്റ്റാഗ്രാം പേജ്  ഡിലീറ്റ് ചെയ്തു

OCTOBER 27, 2026, 1:36 AM

കൊച്ചി: ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ നിർണ്ണായകമാകുന്ന തെളിവുകൾ പ്രതിയായ 17 കാരൻ ഡിലീറ്റ് ചെയ്തു. സ്വന്തം ഇൻസ്റ്റാഗ്രാം പേജ് 17കാരൻ ഡിലീറ്റ് ചെയ്തുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്.

 മുൻപ് വാഹനമോടിച്ചതിന്റെ തെളിവ് നശിപ്പിക്കാനാണ് ഇതെന്ന് പുറത്ത് വരുന്ന സൂചന. 17 കാരൻ ലൈസൻസ് എടുക്കുന്നത് വിലക്കാൻ എംവിഡി മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം 25 വയസ്സ് വരെ വിലക്കും. അപകടമുണ്ടാക്കിയ ബെൻസിന്റെ ആർസി സസ്പെൻഡ് ചെയ്യും.

 അതേസമയം   ആര്‍സി ഓണറായ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയത് വീഴ്ചയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി പൊലീസ് സ്റ്റേഷനില്‍ പോയതെന്നും സ്റ്റേഷനില്‍ പോകും മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലയുടെ ഭരണ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് ഹൈക്കോടതി രജിസ്ട്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണ നിര്‍വഹണ സമിതി പരിശോധിക്കും. അതേസമയം, ജഡ്ജിക്ക് എംവിഡി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അപകടമുണ്ടാക്കിയ ബെന്‍സിന്റെ ആര്‍സിയും സസ്‌പെന്‍ഡ് ചെയ്യും.

vachakam
vachakam
vachakam

അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കവും പൊലീസ് തുടങ്ങിയിട്ടുണ്ട്. എറണാകുളം സെഷന്‍സ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam