എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിച്ചേക്കുമെന്ന് റിപ്പോർട്ട്

OCTOBER 27, 2026, 12:19 AM

തിരുവനന്തപുരം: എംഎൽഎമാരുടെ ശമ്പളം ഒരുലക്ഷം രൂപയായി വർധിച്ചേക്കുമെന്ന് റിപ്പോർട്ട്.

നിലവിൽ കേരളത്തിലെ എംഎൽഎക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം കുറഞ്ഞത് 70,000 രൂപയാണ് കൈയിൽ ലഭിക്കുന്നത്. കേരളത്തിലെ മന്ത്രിക്ക് ശമ്പളവും വിവിധ അലവൻസുകളും ഉൾപ്പെടെ പ്രതിമാസം 97,000 ലഭിക്കും. ഇതിലാണ് വർധനയുണ്ടാകുന്നത്. 

 മന്ത്രിമാരുടേത് ഒന്നര ലക്ഷമായും വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു. നിയമസഭാം​ഗങ്ങളുടെ മറ്റാനുകൂല്യങ്ങളും വർധിപ്പിക്കും. ഇത് സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ബി അശോക് വർധന ശുപാർശ നൽകിയേക്കും. 

vachakam
vachakam
vachakam

എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. കാര്യോപദേശക സമിതിയിൽ വിഷയം ചർച്ച ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam