കൊച്ചി: ആക്ട് കേരള നടത്തിയ സംസ്ഥാനതല വയലാർ അനുസ്മരണ ഗാന മത്സരത്തിൽ വനിതാ വിഭാഗത്തിൽനിന്ന് എറണാകുളം സ്വദേശി സിന്ധു രാധാകൃഷ്ണനും പുരുഷ വിഭാഗത്തിൽനിന്ന് തൃശ്ശൂർ സ്വദേശി ജിത്തുവും ഒന്നാമതെത്തി.
സി.എം. ഷമീനയും ഡോ. ശ്രീസൂര്യയും രണ്ടാം സ്ഥാനത്തിന് അർഹരായി. ക്യാഷ് പ്രൈസും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് സമ്മാനം.
മത്സരത്തിനുശേഷം വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനം വിദൂര വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം.സി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പാനൽ ജഡ്ജിമാരായ രാധാകൃഷ്ണ ഭട്ട്, ശ്രീജ ശ്യാംകുമാർ, റെജി രാജൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ആക്റ്റ് ചെയർമാനും വാചകം ന്യൂസ് പത്രാധിപരുമായ ജോഷി ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവദാസ് വൈക്കം സ്വാഗതവും ചീഫ് കോർഡിനേറ്റർ ജലീൽ താനത്ത് നന്ദിയും പറഞ്ഞു.
ജീവനീയം സ്ഥാപക ഡോ. രശ്മി പ്രമോദ്, ഷൈജു മുരുകേഷ്, ഗോപകുമാർ, നാദിർഷ, മുരളി അസീസിയ എന്നിവർ ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു. കെ.എസ്. ഷേർലി, വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
