ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പൊലീസ് അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ

OCTOBER 27, 2026, 2:04 AM

 തിരുവനന്തപുരം: നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 

എന്നാൽ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും  പിണറായി വിജയൻ പറഞ്ഞു.

ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോയെന്ന് ജയപാലകൃഷ്ണന്റെ മകൾ ചോദിക്കുന്നു. അത് ഗൗരവതരമാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പോലും പൊലീസ് അംഗീകരിക്കുന്നില്ല. സമ്പന്നർക്കും സാധാരണക്കാർക്കും രണ്ടു നീതിയാണ്. ഞങ്ങൾക്കും സമ്പന്നർക്കും രണ്ടു നീതി എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്നു. ആ ചിത അടങ്ങും മുൻപാണത്. അത് സങ്കടകരവും അപമാനകരവുമാണ്.

vachakam
vachakam
vachakam

പൊലീസിലുള്ള വിശ്വാസം നഷ്‌ടപ്പെട്ട പ്രതികരണമാണ് ഉണ്ടാകുന്നതെന്നും പിണറായി പറഞ്ഞു.  സമ്പന്നരും സ്വാധീനമുള്ളവർക്കും പാവപ്പെട്ടവർക്കും രണ്ട് നീതി. ഇതിൽ സർക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. പക്ഷെ ഇത്തരമൊരവസ്ഥ ഗൗരവമായി കാണണമെന്നും പിണറായി നിയമസഭയിൽ പറഞ്ഞു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam