തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കൊച്ചുകുട്ടിയുമായി അപകടയാത്ര നടത്തിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്.
കുട്ടിയെ ഡ്രൈവിംഗ് സീറ്റിൽ ഒപ്പം ഇരുത്തി, കുട്ടി സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന ദൃശ്യമാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്.
സംഭവത്തിൽ ജില്ലാ പൊലിസ് മേധാവി, ആർ. ടി. ഒ എന്നിവരോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. കുട്ടി സ്റ്റിയറിംഗ് പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഡ്രൈവർ സീറ്റിൽ അച്ഛന്റെ മടിയിലിരുന്നാണ് പിഞ്ചുകുഞ്ഞിന്റെ ഡ്രൈവിംഗ്. അധിക വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് സംഭവം.
80-100 കിലോമീറ്റർ വേഗതയിലാണ് ഈ അപകടപ്പാച്ചിൽ. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ വന്നതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയാണ്. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
