കഴക്കൂട്ടം: അശ്രദ്ധമായ ഡ്രൈവിംഗ് മൂലം നിരത്തുകളിൽ എത്രയോ ജീവനുകളാണ് പൊലിയുന്നത്. അതിനിടെ പിഞ്ചുകുഞ്ഞിനെ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കാൻ അനുവദിച്ച് രക്ഷിതാക്കൾ.
തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കുട്ടി സ്റ്റിയറിംഗ് പിടിച്ച് നിയന്ത്രിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ഡ്രൈവർ സീറ്റിൽ അച്ഛന്റെ മടിയിലിരുന്നാണ് പിഞ്ചുകുഞ്ഞിന്റെ ഡ്രൈവിംഗ്.
അധിക വാഹനങ്ങൾ ഇല്ലാത്ത സമയത്താണ് അപകടക്കളിയെന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തിരുവനന്തപുരം കഴക്കൂട്ടം എയർപോർട്ട് റോഡിലാണ് സംഭവം.
80-100 കിലോമീറ്റർ വേഗതയിലാണ് ഈ അപകടപ്പാച്ചിൽ. സമീപത്ത് കൂടി വന്ന കാറിലുള്ളവർ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ വന്നതോടെ വീണ്ടും വേഗതയിൽ കാർ മുന്നോട്ട് കുതിക്കുകയാണ്. കൊല്ലം ഇളമ്പൽ സ്വദേശികളാണ് വീഡിയോ ദൃശ്യം പകർത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
