ചേരാനല്ലൂർ അപകടം: 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി 

OCTOBER 27, 2026, 1:29 AM

 ചേരാനല്ലൂർ: ചേരാനല്ലൂർ ബെൻസ് ഇടിച്ചു 55 കാരൻ മരിച്ച കേസിൽ ഡിസിബിക്കു കേസ് ഫയലുകൾ കൈമാറി.  17 കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് തട്ടുകട ഉടമ മരിച്ച കേസിൽ അഡീഷണൽ മജിസ്ട്രേറ്റിന് വീഴ്ച പറ്റി എന്നാണ് റിപ്പോർട്ട്‌. പോർട്ട്ഫോളിയോ ജഡ്‌ജ്‌ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിൽ ആണ് ഈ കണ്ടെത്തൽ.

 ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനെല്ലൂർ സ്റ്റേഷനിൽ എത്തി. ജഡ്ജിന്റെ മൊഴി ഇന്നലെ എടുത്തു എങ്കിലും ഒഫീഷ്യൽ ആയി രേഖപ്പെടുത്തിയിരുന്നില്ല.

അതിനാൽ അനുമതി വാങ്ങിയ ശേഷം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തും.  തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി നൽകിയിട്ടുള്ളത്. 

vachakam
vachakam
vachakam

 മകൻ അപകടം ഉണ്ടാക്കി എന്നറിഞ്ഞ ഉടൻ അച്ഛനായ ജഡ്ജി പോലീസ് സ്റ്റേഷനിൽ പോയത് തെറ്റ് ആണ്. ഔദ്യോഗിക ആവശ്യത്തിന് അല്ലാതെ സ്റ്റേഷനിൽ പോകുമ്പോൾ, ജില്ലാ ജഡ്ജിയുടെ അനുമതി വാങ്ങണമായിരുന്നു. ജഡ്ജിയെ സസ്‌പെൻഡ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടായേക്കും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam