ഏപ്രിൽ 1 മുതൽ  പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ  പ്രാബല്യത്തിൽ 

MARCH 28, 2026, 12:31 AM

ദില്ലി: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാലിന്യ സംസ്കരണ നിയമങ്ങൾ ഏപ്രിൽ 1 മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വരും. 

 മാലിന്യ ശേഖരണവും സംസ്കരണവും നിരീക്ഷിക്കാൻ കേന്ദ്രീകൃത ഓൺലൈൻ പോർട്ടലും ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും.

വീട്ടിലെ മാലിന്യം അടക്കം ഇനി മുതൽ നാലായി തരംതിരിച്ചു വേണം സംസ്കരിക്കാൻ. ഹരിതകർമ സേനയുടെ അടക്കം പ്രവർത്തനത്തിൽ ഇതനുസരിച്ചുള്ള മാറ്റം വരും.

vachakam
vachakam
vachakam

ഒന്നാമത്തേ ഇനം ജൈവ മാലിന്യം ആണ്. ഭക്ഷണ അവശിഷ്ടങ്ങൾ, പച്ചക്കറി,പഴം തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുക. പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ്, റബ്ബർ എന്നിവ അടങ്ങിയ അജൈവ മാലിന്യമാണ് രണ്ടാമത്തേത്. 

ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, തുടങ്ങിയവയാണ് മൂന്നാമത്തെ ഇനം. പ്രത്യേക ശ്രദ്ധ വേണ്ട മാലിന്യങ്ങളാണ് നാലാമത്തെ ഇനം. പെയിന്റ് കാനുകൾ, ബൾബുകൾ, മരുന്നുകൾ, ബാറ്ററികൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam