മുസ്ലിം വിദ്യാര്‍ഥിയെ ‘തീവ്രവാദി’ എന്ന് വിളിച്ചു അധ്യാപകൻ; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് സര്‍വകലാശാല

MARCH 28, 2026, 2:07 AM

ബെംഗളൂരു: PES യൂണിവേഴ്സിറ്റിയില്‍ മുസ്ലിം വിദ്യാര്‍ഥിയെ ‘തീവ്രവാദി’ എന്ന് വിളിച്ച അധ്യാപകനെതിരെ വലിയ വിവാദം. ക്ലാസ് എടുത്തുകൊണ്ടിരിക്കെ പ്രൊഫസര്‍ ഡോ. മുരളീധര്‍ ദേശ്പാണ്ഡേ, അഫാന്‍ എന്ന വിദ്യാര്‍ഥിയോട് ആക്രോശിക്കുകയും അപമാനിക്കുകയും ചെയ്തതാണ് ആരോപണം.

ക്ലാസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ അധിക്ഷേപപരമായ പ്രതികരണം ഉണ്ടായത്. വിദ്യാര്‍ഥികള്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോയില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയോട് കടുത്ത ഭാഷയില്‍ സംസാരിക്കുന്നതും കാണാം.

“നിങ്ങളെ പോലുള്ളവര്‍ കാരണമാണ് ഇറാന്‍ യുദ്ധം ഉണ്ടായത്… ട്രംപ് നിങ്ങളെ ഇവിടുന്ന് കൊണ്ടുപോകും… നിങ്ങള്‍ വിഡ്ഢികളാണ്, തീവ്രവാദി…” എന്നിങ്ങനെയായിരുന്നു പരാമര്‍ശങ്ങള്‍. ‘തീവ്രവാദി’ എന്ന പദം പലതവണ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

vachakam
vachakam
vachakam

സംഭവത്തില്‍ NSUI ബെംഗളൂരു സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് സര്‍വകലാശാല അധികൃതര്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിച്ചു എന്നാണ് ലഭിക്കുന്ന വിവരം. സംഭവം സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam