മുംബൈ: ദൈവമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിലായി.മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.
2023-ൽ ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയും പ്രതിയും പരിചയപ്പെടുന്നത്. 2023 ഡിസംബറിൽ പ്രതി പുണെയിലെത്തി യുവതിയെ കണ്ടു.തുടർന്ന് താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.പീഡനദൃശ്യങ്ങൾ പ്രതി മൊബൈൽഫോണിൽ പകർത്തിയതായും പിന്നീട് ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിലുണ്ട്.
കഴിഞ്ഞ മേയ് മാസത്തിൽ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.അതേസമയം, കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ മറ്റൊരു ആൾദൈവത്തെയും പീഡനക്കേസിൽ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.ഈ വാർത്തകൾ കണ്ടതോടെയാണ് ഇതുവരെ പരാതിനൽകാൻ ഭയന്നിരുന്ന യുവതി ഋഷികേശ് വൈദ്യക്കെതിരേ പരാതി നൽകാനായി മുന്നോട്ടുവന്നതെന്ന് പോലീസ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്വർണ്ണ ഇറക്കുമതിയിൽ വൻ ഇളവ്; എസ്ബിഐയും എച്ച്ഡിഎഫ്സിയും ഉൾപ്പെടെ 15 ബാങ്കുകൾക്ക് അനുമതി
അമേരിക്കയുടെ എതിർപ്പിനിടയിലും റഷ്യയിൽ നിന്ന് എണ്ണയും പാചകവാതകവും വാങ്ങാൻ ഇന്ത്യ; വിസമ്മതവുമായി വൈറ്റ്
അറബിക്കടലിൽ വൻ കപ്പൽ നിര; ഹോർമുസ് കടലിടുക്കിലെ സംഘർഷം വിഴിഞ്ഞത്തിന് തുണയാകുന്നു, നൂറോളം
വനിതാ സംവരണം ഉടൻ നടപ്പിലാക്കണം; സഭയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ വനിതാ എംപിമാർ, മണ്ഡല