എൻഡിഎയിൽ സീറ്റ് വിഭജനം പാളി, ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകിയെന്ന് വെള്ളാപ്പള്ളി 

MARCH 27, 2026, 11:09 PM

തിരുവനന്തപുരം: എൻഡിഎയിൽ സീറ്റ് വിഭജനം പാളിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ട്വന്റി 20ക്ക് മുന്നണിയിൽ അമിത പ്രാധാന്യം നൽകി. അവർക്ക് സ്വാധീനമില്ലാത്ത ഇടങ്ങളിൽ പോലും സീറ്റ് കൊടുത്തെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 

റാന്നി, കൊടുങ്ങല്ലൂർ, ഏറ്റുമാനൂർ അടക്കം ട്വന്റി 20ക്ക് നൽകിയത് തെറ്റായ തീരുമാനമായിപോയെന്നും അദ്ദേഹം പ്രതികരിച്ചു. കൊടുങ്ങല്ലൂരിൽ നിന്ന് ഗോപാലകൃഷ്ണനെ മാറ്റിയത് അടക്കം ശരിയായില്ല. 

അതേസമയം കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണം തുടരാനാകും. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കും. 

vachakam
vachakam
vachakam

കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ. വി ഡി സതീശൻ വെറും ബഫൂൺ ആണ്. കെ സുധാകരനെ സതീശന്‍റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകുമെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam