ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ വ്യക്തത വരുത്തി രമേഷ് പിഷാരടി

MARCH 28, 2026, 12:48 AM

പാലക്കാട്: ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ വിവാദങ്ങളില്‍ വ്യക്തത വരുത്തി രമേഷ് പിഷാരടി രംഗത്ത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനിച്ചതാണെന്നും, പൂര്‍ണമായ സാഹചര്യത്തില്‍ കാണാതെ ഭാഗികമായി പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു സാഹിത്യ ഫെസ്റ്റിവലില്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമായതെന്ന് അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റില്‍ താഴെയുള്ള റീലുകള്‍ മാത്രമാണ് പലരും കാണുന്നതെന്നും അതിനാല്‍ യഥാര്‍ത്ഥ അര്‍ത്ഥം തെറ്റിപ്പോകുകയാണെന്നും പിഷാരടി ചൂണ്ടിക്കാട്ടി.

“സിനിമാ താരങ്ങള്‍ പല വിഷയങ്ങളിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് എന്നായിരുന്നു ചോദ്യം. ഏത് വിഷയത്തിനും രണ്ട് വശമുണ്ട്. പ്രതികരിച്ചാല്‍ കമന്റ് ബോക്‌സ് യുദ്ധഭൂമിയായി മാറും എന്നതാണ് ഞാൻ പറഞ്ഞത്. അത് മാത്രം പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ടല്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പള്ളുരുത്തിയിലെ ഹിജാബ് വിഷയവും ലോകത്ത് നടക്കുന്ന യുദ്ധങ്ങളും ഉദാഹരണമായി പറഞ്ഞതാണെന്നും, ഇത്തരം വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുമ്പോള്‍ മതഭേദമന്യേ ആളുകള്‍ക്കിടയിലെ ബന്ധം ബാധിക്കരുത് എന്നതാണ് തന്‍റെ നിലപാടെന്നും രമേഷ് പിഷാരടി കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam