തിരുവനന്തപുരം: കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
വി ഡി സതീശൻ വെറും ബഫൂൺ ആണ്. കെ സുധാകരനെ സതീശന്റെ നേതൃത്വത്തിൽ വേട്ടയാടുകയായിരുന്നു. സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകാതെ മാറ്റി നിർത്തിയത് യുഡിഎഫിന് തിരിച്ചടിയാകും.
സീറ്റുകളുടെ എണ്ണം കുറഞ്ഞാലും എൽഡിഎഫിന് ഭരണം തുടരാനാകുമെന്നും യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ ലോകാവസാനമായിരിക്കും. കോൺഗ്രസിൽ ചെന്നിത്തലയാണ് മുഖ്യമന്ത്രിയാകാൻ യോഗ്യൻ.
കേരള രാഷ്ട്രീയത്തിലെ ഒരു ജോക്കറാണ് വിഡി സതീശനെന്നും, ഞങ്ങൾ ചക്കരയും പീരയുമായി നടന്നതല്ലേ, പ്രതിപക്ഷ നേതാവായാൽ ആരോടും എന്തും പറയാനുള്ള ലൈസൻസ് ഉണ്ടെന്നാണ് സതീശന്റെ തോന്നല്‍.
പ്രസംഗ തൊഴിലാളിയായി നടന്നു എന്നല്ലാതെ യഥാർത്ഥ ബുദ്ധിജീവികൾ കോണ്‍ഗ്രസില്‍ ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
