കോൺഗ്രസിന് താൽക്കാലിക ആശ്വാസം; 24 അക്ബർ റോഡ് ആസ്ഥാനം ഉടൻ ഒഴിഞ്ഞു കൊടുക്കേണ്ട

MARCH 27, 2026, 10:56 PM

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ചരിത്രപ്രധാനമായ ദേശീയ ആസ്ഥാനം 24 അക്ബർ റോഡ് നിലനിർത്താൻ ബിജെപി നേതൃത്വവുമായി നടത്തിയ അനൗദ്യോഗിക ചർച്ചകളിൽ ധാരണയായി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനൊടുവിൽ, ആസ്ഥാനം ഒഴിഞ്ഞു കൊടുക്കാൻ ഏതാനും മാസത്തെ സമയം കൂടി പാർട്ടിക്ക് അനുവദിച്ചു. ഇതൊരു താൽക്കാലിക ക്രമീകരണം മാത്രമാണെങ്കിലും വലിയൊരു പ്രതിസന്ധിക്കാണ് നിലവിൽ പരിഹാരമായിരിക്കുന്നത്.

നിലവിലെ നിയമപ്രകാരം മുൻ മുഖ്യമന്ത്രിമാർക്കോ മുൻ കേന്ദ്രമന്ത്രിമാർക്കോ അനുവദിക്കാവുന്ന 'സ്പെഷ്യൽ കാറ്റഗറി' ബംഗ്ലാവായി 24 അക്ബർ റോഡ് നിലനിർത്താനാണ് കോൺഗ്രസ് നീക്കം. ഇതിനായി അശോക് ഗെഹ്‌ലോട്ട്, കമൽനാഥ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

അക്ബർ റോഡിന് ആശ്വാസം ലഭിച്ചെങ്കിലും, യൂത്ത് കോൺഗ്രസും കെ.എസ്.യുവിന്റെ ദേശീയ രൂപമായ എൻ.എസ്.യു.ഐയും പ്രവർത്തിക്കുന്ന 5 റൈസീന റോഡിലെ ഓഫീസ് ഒഴിപ്പിക്കാനുള്ള നടപടികൾ തുടർന്നേക്കും.

vachakam
vachakam
vachakam

1970-കളിലെ പാർട്ടി പിളർപ്പിനെത്തുടർന്ന് തർക്കത്തിലായിരുന്ന ജന്തർ മന്തറിലെ പഴയ ആസ്ഥാനവും കർണാടകയിലെ ചില വസ്തുക്കളും സുപ്രീം കോടതി വിധിയിലൂടെ കോൺഗ്രസിന് തിരികെ ലഭിക്കും. ഈ വിധി പാർട്ടിക്ക് വലിയ നിയമപോരാട്ടത്തിൽ വിജയം നൽകിയിരിക്കുകയാണ്.

ജന്തർ മന്തറിലെ കെട്ടിടത്തിന്റെ അവകാശം ലഭിക്കുന്നതോടെ പോഷക സംഘടനകളുടെ ഓഫീസുകൾ അങ്ങോട്ടേക്ക് മാറ്റാനാണ് പാർട്ടി ആലോചിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam