കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ്റെ തെരഞ്ഞെടുപ്പ് പരിപാടിയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ എത്തും. കണ്ണൂർ മമ്പറത്ത് ഏപ്രിൽ മൂന്നിനാണ് കമൽഹാസൻ എത്തുക.
നേരത്തെ 'സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും' എന്നിങ്ങനെ കമൽഹാസൻ എക്സിൽ പോസ്റ്റ് പങ്കുവച്ചുകൊണ്ട് പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസകൾ നേർന്നിരുന്നു.കഴിഞ്ഞ പത്ത് വർഷത്തെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകൾ നേരാനും കേരളത്തിലെ ജനങ്ങളോട് ഞാൻ അഭ്യർഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയൻ വിജയിക്കട്ടെ. കേരളവും വിജയിക്കും. ഇതെൻ്റെ അഭിപ്രായമാണെന്നും കമൽഹാസൻ കുറിച്ചിരുന്നു.
അതേസമയം, പിണറായി വിജയനെ കുറിച്ചുള്ള ഡോക്യുമെൻ്ററി 'പിണറായി: ദ ലെജൻഡി'ൻ്റെ പ്രദർശനത്തിന് അതിഥിയായി കമൽഹാസൻ എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കായംകുളത്ത് രക്ഷാപ്രവർത്തനത്തിനിടെ ലൈംഗിക അതിക്രമം; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്
പുഴയില്‍ വീണ് ഡിവൈഎഫ്ഐ യുവ നേതാവിന് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം
വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ മുറികള്‍ വോട്ടെണ്ണല്‍ കഴിയുന്നതു വരെ തുറക്കരുത്: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍