ഭാര്യയുടെ പീഡനം ആരോപിച്ച് 20കാരൻ ജീവനൊടുക്കി; വീഡിയോ സന്ദേശം പുറത്ത്

MARCH 28, 2026, 1:56 AM

നാസിക്: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവില്ലെന്ന് ആരോപിച്ച് പൂനെയിൽ 20കാരൻ ജീവനൊടുക്കി. നാസിക്കിലെ ജംബുല്‍വാഡി സ്വദേശിയായ മുഹമ്മദ് സാദ് ആസിഫ് സയ്യദ് ആണ് മരിച്ചത്.

മാനസിക പീഡനം സഹിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ റെക്കോർഡ് ചെയ്ത ശേഷമാണ് ആസിഫ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഈ വീഡിയോ ഒരു സുഹൃത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

ഭാര്യ കരിമുന്നീസ (നിഷ ഖാൻ) ഉൾപ്പെടെ ഏഴ് പേരുടെ പേരുകൾ വീഡിയോയിൽ എടുത്തുപറഞ്ഞ് യുവാവ് ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് വീഡിയോയിൽ പറയുന്നത്.

vachakam
vachakam
vachakam

മലേഗാവിലുള്ള സുഹൃത്തിനാണ് വീഡിയോ അയച്ചത്. തുടർന്ന് സംഭവവിവരം പുറത്തറിഞ്ഞ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam