കെ സുധാകരൻ ഡൽഹിയിൽ; ഖർഗെയുമായി അടിയന്തര കൂടിക്കാഴ്ച 

MARCH 28, 2026, 1:36 AM

ഡല്‍ഹി: കെ സുധാകരൻ ഡല്‍ഹിയിലെത്തി. ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനം എന്നാണ് ലഭിക്കുന്ന വിവരം. മല്ലികാർജുൻ ഖർഗെ അടിയന്തരമായി വിളിപ്പിച്ചതായാണ് വിവരം. ഇന്ന് വൈകിട്ടോടെ ഇരുവരും കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ചയുടെ അജണ്ട എന്താണെന്ന് വ്യക്തമല്ലെങ്കിലും, സ്ഥാനാര്‍ത്ഥിത്വ നിര്‍ണയവുമായി ബന്ധപ്പെട്ട മുന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കൂടിയിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും, എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ തുടര്‍ന്ന് കെ സുധാകരൻ പിന്മാറുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുകയും ചെയ്തു.

vachakam
vachakam
vachakam

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ഇടപെട്ട് സുധാകരനെ അനുനയിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ കൂടിക്കാഴ്ചയും പാര്‍ട്ടിയിലുള്ള അന്തര്‍ഘടക വിഷയങ്ങളുമായി ബന്ധപ്പെട്ടതാകാമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളുടെ വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam