“പ്രാപ്തരായ പുരുഷന്മാർ നിരവധി ആളുകൾ ഉണ്ടല്ലോ'; ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിൽ എതിര്‍പ്പുമായി സമസ്ത

MARCH 28, 2026, 2:28 AM

മലപ്പുറം: ജനറൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കുന്നതിൽ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രംഗത്ത്. ജനറൽ സീറ്റിൽ വനിതകളെ സ്ഥാനാർഥികളാക്കുന്നതിന് യോജിപ്പില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം വ്യക്തമാക്കി.

സംവരണ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ മാത്രമാണ് സമസ്ത അനുമതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. “സംവരണം വന്ന സാഹചര്യത്തിൽ സ്ത്രീകളെ നിർബന്ധമായി പരിഗണിക്കേണ്ടതുണ്ട്. എന്നാൽ ജനറൽ സീറ്റുകളിൽ അതിന്റെ ആവശ്യമില്ല” എന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ഈ നിലപാടാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഇതുവരെ പിന്തുടർന്നതെന്നും, ഇപ്പോൾ അതിൽ മാറ്റം കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് സമസ്തയുടെ ഫത്‍വയ്ക്ക് വിരുദ്ധമാണെന്ന് ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

“പ്രാപ്തരായ പുരുഷന്മാർ നിരവധി ആളുകൾ ഉണ്ടല്ലോ, അവരെ തന്നെ മത്സരിപ്പിച്ചാൽ മതിയെന്നാണ് സമസ്തയുടെ നിലപാട്,” എന്നും അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam