കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ പൊലീസിന് കൈമാറി യുവതി

MARCH 28, 2026, 2:22 AM

പാലക്കാട്: കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ ദളിത് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങളും യുവതി പൊലീസിന് കൈമാറിയതായി വിവരം.

ജോലി വാഗ്ദാനം ചെയ്ത് പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കൂടാതെ, ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപണത്തിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ മൊഴിയെടുത്തത്. തുടർനടപടികൾ ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ തുടർന്ന് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ വ്യക്തമാക്കി. ധാർമികതയുടെ പേരിൽ കൗൺസിലർ സ്ഥാനവും രാജിവെക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

vachakam
vachakam
vachakam

ഇതിനിടെ, വിഷയത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനാണ് എൽഡിഎഫും എൻഡിഎയും നീക്കം. ആരോപണങ്ങളെ ചൂണ്ടിക്കാട്ടി കോൺഗ്രസിനെതിരെ കടുത്ത പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam