കോതമംഗലം സിഐക്കെതിരായ പരസ്യ ഭീഷണിയിലും അധിക്ഷേപത്തിലും  അർജുൻ ആയങ്കിക്കെതിരെ കേസെടുത്തു

JUNE 6, 2026, 11:11 AM

കൊച്ചി:  കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ്  കേസെടുത്തു. 

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അർജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റു ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി  കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്.

vachakam
vachakam
vachakam

റിസോർട്ടിൽ പാർട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിൻറെ പിടിയിലായത്. ഐ ടി ആക്ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam