ഒക്ലഹോമ: 2024ന്റെ തുടക്കം മുതൽ ഒക്ലഹോമയിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ 200 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തി. 1,800ലധികം ആളുകളാണ് ഇതുവരെ നടപടികൾക്ക് വിധേയരായത്.
അറസ്റ്റിലായവരിൽ ഭൂരിഭാഗം പേർക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്നും, അഞ്ചിൽ ഒരാൾക്ക് മാത്രമാണ് ക്രിമിനൽ കുറ്റങ്ങളുമായി ബന്ധമുള്ളതെന്നും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഫെഡറൽ ഇമിഗ്രേഷൻ ഏജൻസികളുമായി സംസ്ഥാനപ്രാദേശിക ഉദ്യോഗസ്ഥർ നടത്തുന്ന പങ്കാളിത്തമാണ് (287 (ജി) പ്രോഗ്രാം) അറസ്റ്റുകൾ വർദ്ധിക്കാൻ കാരണം. ഗവർണർ കെവിൻ സ്റ്റിറ്റ് ഈ നയത്തെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടാത്ത സാധാരണക്കാരായ മാതാപിതാക്കളും കുടുംബാംഗങ്ങളുമാണ് അധികവും പിടിയിലാകുന്നതെന്നും, ഇത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇമിഗ്രേഷൻ അഭിഭാഷക ലോറന റിവാസ് വ്യക്തമാക്കി.
'നിയമപരമായ രേഖകളില്ലാത്തവർക്കും അമേരിക്കയിൽ ചില മൗലികാവകാശങ്ങളുണ്ട്, അവർ അത് ഉപയോഗപ്പെടുത്തണം' ലോറന റിവാസ് അഭ്യർത്ഥിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
