ഡാളസ്: ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേ സമ്മേളനം ഇർവിംഗ് സിറ്റിയിൽ സെപ്തംബർ19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ബെഥനി ഫുൾ ഗോസ്പൽ അസംബ്‌ളി ഹാളിലാണ് ആരംഭിയ്ക്കുന്നത്.
സമ്മേളനത്തിൽ ഇർവിംഗ് മേയർ (എ ഐ സപന്ത), ഷെർവിൻ ഡേസ്സ്, ഡോ. സിസിൽ അനിയൻ തുടങ്ങിവരാണ് മുഖ്യ പ്രസംഗകർ.
ഇവരെ കൂടാതെ ഇന്ത്യൻ പ്രവാസികളായ ക്രൈസ്തവ ജനതയെ പ്രതിനിധീകരിച്ച് വിവിധ സഭാ മേലദ്ധ്യഷന്മാരും, പ്രതിനിധികളും, സംഘടനാ ലീഡേഴ്‌സും, പൊതു ജനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ക്രൈസ്തവരായ ഇന്ത്യൻ ജനതയുടെ പൈതൃകം, സംസ്‌കാരം, സാഹോദരിയത്വം, ഐക്യത തുടങ്ങിയ മൂല്യങ്ങളെ ഉയർത്തി കാട്ടുന്നതിനും, ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവരിലേക്ക് പകരപ്പെടേണമെന്നതാണ് ഈ സമ്മേളനം ലക്ഷ്യമാക്കുന്നത്.
പാസ്റ്റർ മാതൃൂ ശാമുവേൽ, പാസ്റ്റർ ജോൺ യല്ലംമ്പള്ളി, പാസ്റ്റർ പോൾ ഗോരപ്പ തുടങ്ങിയവരാണ് ടെക്‌സസിലെ ഇന്ത്യൻ ക്രിസ്റ്റ്യൻ ഡേയുടെ മുഖ്യ സംഘാടകർ.
സമ്മേളന സ്ഥലം: ബെഥാന്യ ഫുൾ ഗോസ്പൽ അസംബ്ലി, 2901 N MacArthur Blvd.Irving.Tx.75062
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 469-212-3216
രാജു തരകൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
