തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളക്കേസ് പ്രതിയുടെ വക്കീലിനെ ദേവസ്വത്തിൻ്റെ വക്കീലാക്കിയ നടപടി സർക്കാർ ഉടൻ റദ്ദാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
രാഷ്ട്രീയനേട്ടത്തിന് വേണ്ടി നാടുമുഴുവൻ 'സ്വർണം കട്ടവരാരപ്പാ'എന്ന പാട്ടുപാടി നടന്നവർ ഇപ്പോൾ കട്ടവരുടെ വക്കീലിനെ തന്നെ താക്കോൽ ഏല്പിച്ച 'വിസ്മയ'മാണ് കേരളം കണ്ടത്.
സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ദണ്ഡാരിയും സ്വർണ്ണക്കൊള്ളയുടെ മുഖ്യ സൂത്രധാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം അറിയാത്തവരായി ആരുമില്ല.
ആ പങ്കജ് ദണ്ഡാരിക്കുവേണ്ടി കോടതിയിലും പുറത്തും ഘോരഘോരം ബാധിച്ച കെ.ബി. പ്രദീപ് എന്ന അഭിഭാഷകനായിരിക്കും ഇനി ദേവസ്വം വകുപ്പിന് വേണ്ടി വാദിക്കുക എന്നത് ആരെയാണ് അമ്പരപ്പിക്കാത്തത്?
ഈ വക്കീൽ നിയമനത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി കഴിഞ്ഞു.ഭരണത്തിലെ സുതാര്യതയെ പറ്റി നിരന്തരം വാചാടോപം നടത്തുന്ന മുഖ്യമന്ത്രി വി.ഡി സതീശൻ ലജ്ജാ ശൂന്യമായ ഈ ദുർനടപടിക്കെതിരെ എത്രയും പെട്ടെന്ന് നിലപാട് വ്യക്തമാക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
