കൊലപാതകങ്ങളുടെ ചക്രവർത്തി! ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി അജിത് കൊളാടി

APRIL 27, 2026, 8:47 AM

പാലക്കാട്: ജോസഫ് സ്റ്റാലിനെതിരെയുള്ള ലേഖനത്തിൽ വിശദീകരണവുമായി അജിത് കൊളാടി. 'മാൻ ഓഫ് ഗ്രേറ്റ് അച്ചീവ്മെന്റ്സ് ആൻഡ് എ മാൻ ഓഫ് സീരിയസ് മിസ്റ്റേക്സ്' എന്നതാണ് സിപിഐ നിലപാടെന്ന് അജിത് കൊളാടി വ്യക്തമാക്കി. 

കൃത്യമായ ബോധ്യത്തിലാണ് സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തി എന്ന് വിശേഷിപ്പിച്ചതെന്നും പാർട്ടി ഓഫീസുകളിൽ സ്റ്റാലിന്റെ ഫോട്ടോ പോലും വയ്ക്കാറില്ല. സ്റ്റാലിൻ നടത്തിയ ജനാധിപത്യ ധ്വംസനങ്ങളെ വിമർശിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞുയ 

വ്യക്തികളുടെ അപ്രമാദിത്വം ഇതിന് മുൻപും ചോദ്യം ചെയ്തിട്ടുണ്ട്. കെ. ദാമോദരൻ 1975ൽ സ്റ്റാലിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഹിറ്റ്‌ലറെ പരാജയപ്പെടുത്തിയത് സ്റ്റാലിനാണ്.

vachakam
vachakam
vachakam

അത്തരം പോരാട്ടങ്ങളൊന്നും വിസ്മരിച്ചുകൂടാ. അതിന് ശേഷം സ്റ്റാലിൻ ഒരുപാട് പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും അതിനെയാണ് വിമർശിക്കുന്നതെന്നും അജിത് കൊളാടി പറഞ്ഞു.

അജിത് കൊളാടിയുടേത് പാർട്ടി നിലപാട് ആണെന്ന് നേരത്തെ സിപിഐ വിശദീകരിച്ചിരുന്നു. സ്റ്റാലിന്റെ നിലപാടിനെ സോവിയറ്റ് യൂണിയനിലെ പാർട്ടി തന്നെ തള്ളി പറഞ്ഞിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ സിപിഐയും സ്റ്റാലിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് പറഞ്ഞു. 

സോവിയറ്റ് യൂണിയനെ അടക്കി ഭരിച്ച സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്ന് വിശേഷിപ്പിച്ച സിപിഐ മുഖപത്രമായ ജനയുഗത്തിലാണ് അടിച്ചുവന്നത്. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയായ അജിത് കൊളാടി എഴുതിയ ലേഖനത്തിലാണ് സ്റ്റാലിനെ ഹിറ്റ്ലറുടെയും മുസോളിനിയുടെയും കൂട്ടത്തിൽപ്പെടുത്തി ഘാതക ചക്രവർത്തി എന്ന് വിശേഷിപ്പിച്ചത്.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam