കനത്ത നാശനഷ്ടം ഉണ്ടായ റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി; വെള്ളം കയറി നശിച്ച സാധനങ്ങൾ മാറ്റുന്നു, വ്യാപാരികൾക്കുണ്ടായത് കോടികളുടെ നാശനഷ്ടം 

AUGUST 1, 2026, 9:41 PM

പത്തനംതിട്ട: ഇന്നലത്തെ മഴയിൽ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയിൽ വെള്ളം പൂർണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങൾ കട ഉടമകൾ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. 

പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ ദിവസം അതിതീവ്ര മഴയാണ് പെയ്യ്തത്.വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെയുള്ള സമയത്തിനിടെ വടശേരിക്കരയിൽ 361 മില്ലിമീറ്റർ മഴയാണു പെയ്തത്. ബംഗാൾ ഉൾക്കടലിലും മധ്യപ്രദേശിനു മീതേയും ന്യൂനമർദവും തുടർന്നു ന്യൂനമർദപാത്തിയും സജീവമായതാണു മഴ കനക്കാൻ ഇടയാക്കിയത്. 

അതേസമയം, പമ്പ നദിയിൽ ജലനിരപ്പ് താഴ്ന്നു വരികയാണ്. ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരുന്നുണ്ട്. നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീർത്ഥാടകർക്ക് അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ് ​ദേവസ്വം ബോർഡ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam