കോട്ടയം: പൂഞ്ഞാർ പയ്യാനിതോട്ടം ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ട് പേർ മരിച്ച സ്ഥലത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്ന് 15 പവൻ സ്വർണം. ശനിയാഴ്ച പുലർച്ചെയാണ് പൂഞ്ഞാർ പയ്യാനിതോട്ടത്ത് ഉരുൾ പൊട്ടലുണ്ടായത്.
നടക്കൽ നിന്നുള്ള കുട്ടികൾക്കാണ് ബാഗ് ലഭിച്ചത്. ബാഗ് പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്റ് സുബ്രമഹ്ണ്യനെ ഏൽപ്പിച്ചു. പയ്യാനിതോട്ടം പള്ളി വികാരിയെ ബാഗ് ഏൽപ്പിക്കാനാണ് തീരുമാനം.
ഉരുൾപൊട്ടലിൽ 24 കാരനായ ജോസഫിനും മാതാവ് റജീനയും മരിച്ചിരുന്നു. ജോസഫിന്റെ പിതാവ് എം ജെ ജോണി അടുത്ത വീട്ടിലായിരുന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
പെൺമക്കളായിരുന്ന ജോമിറ്റും സോമിറ്റും വീട്ടിൽ ഉണ്ടായിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
